ഇറാനിലെ പൈതൃക കേന്ദ്രങ്ങൾ തകർക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ അന്താരാഷ്ട്ര കൗൺസിലുകൾ
ന്യൂയോർക്ക്: അമേരിക്കക്കെതിരെ ഇറാൻ ആക്രമണം നടത്തിയാൽ ഇറാനിലെ 52 സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ അന്താരാഷ്ട്ര കൗൺസിലുകൾ രംഗത്തെത്തി. ഇത്തരം നീക്കങ്ങളിൽ നിന്ന് യുഎസ് വിട്ടുനിൽക്കണമെന്ന് രണ്ടു പ്രധാന അന്താരാഷ്ട്ര പൈതൃക കൂട്ടായ്മകൾ അഭ്യർത്ഥിച്ചു. ഇന്റർ നാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ്, ഇൻറർ നാഷണൽ കൗൺസിൽ ഓഫ് മോണിമെൻറ്സ് ആൻഡ് സൈറ്റ്സ് എന്നീ രണ്ട് സംഘടനകളാണ് ലോക സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ അന്താരാഷ്ട്രതലത്തിലുള്ള കരാറുകൾ പാലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടത്. ഇറാനിൽ 24 യുനെസ്കോ സൈറ്റുകൾ ആണുള്ളത്. ഇവ ഇറാന് മാത്രമല്ല മനുഷ്യസമൂഹത്തിന് ഒന്നാകെ അവകാശപ്പെട്ടതാണെന്ന് ഇരുസംഘടനകളും പ്രസ്താവനയിൽ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter