യുഎസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച് മുസ്‌ലിം വനിത
- Web desk
- Nov 9, 2019 - 08:56
- Updated: Nov 9, 2019 - 11:16
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മൽസരിച്ച് വിർജീനിയ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വനിതയെന്ന പദവിക്കർഹയായി ഇന്ത്യൻ അമേരിക്കൻ വംശജയായ
ഗസാല ഹാഷ്മി ചരിത്രം രചിച്ചു. വിർജീനിയയിലെ 10ആം സെനറ്റ് ജില്ലയെയാണ് ഗസാല ഹാഷ്മി
പ്രതിനിധീകരിക്കുക.
ഇന്ത്യയിൽ ജനിച്ച ഹാഷ്മി കുടുംബത്തോടൊപ്പം കുട്ടിക്കാലത്തുതന്നെ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. റിച്ച്മണ്ട് റെയ്‌നോള്‍ഡ്‌സ് കമ്യൂണിറ്റി കോളജ് പ്രൊഫസറായിരുന്നു ഇവര്‍. 1991ല്‍ ജോര്‍ജിയ സതേണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത ഹാഷ്മി എമറി യൂണിവേഴ്‌സിറ്റിയിലാണ് പി.എച്ച്.ഡി ചെയ്തത്. പിന്നീട് ഭര്‍ത്താവ് അസ്ഹറിനൊപ്പം വിര്‍ജീനിയയിലെ റിച്ച്മണ്ടിലേക്ക് താമസം മാറ്റുകയായിരുന്നു. 25 വര്‍ഷമായി വിര്‍ജീനിയയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഇതു തന്റെ മാത്രം വിജയമല്ലെന്ന് ഹാഷ്മി പ്രതികരിച്ചു. വിര്‍ജീനിയില്‍ പുരോഗമനാത്മകമായ മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിത്. നിങ്ങളുടെ ശബ്ദം പൊതുസഭയില്‍ പ്രതിഫലിപ്പിക്കും- ചരിത്ര വിജയത്തിന് ശേഷം അവര്‍ പറഞ്ഞു. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അടക്കമുള്ളവര്‍ ഹാഷ്മിയെ അഭിനന്ദിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment