മുന്‍ മുസ്‌ലിം ലീഗ് എം.എല്‍.എ  സി.മോയിന്‍കുട്ടി അന്തരിച്ചു
കോഴിക്കോട്: മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. പരേതരായ അഹമ്മദ്കുട്ടി ഹാജിയുടേയും കുഞ്ഞി ഉമ്മച്ചയുടേയും മകനായി 1943 ആഗസ്റ്റ് അഞ്ചിനാണ് ജനനം.

താമരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. പിന്നീട് കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി 15 വര്‍ഷത്തോളം അദ്ദേഹം നിയമസഭാ അംഗവുമായിരുന്നു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1996 ല്‍ കൊടുവള്ളിയില്‍ നിന്ന് ജയിച്ചു. 2001-2006, 2011-16 കാലത്ത് തിരുവമ്പാടി മണ്ഡലത്തെയും പ്രതിനിധീകരിച്ചു. കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter