ഇസ്രയേലിന്റെ അല്‍ജസീറ നിരോധന നടപടിക്കെതിരെ ആംനസ്റ്റി
അല്‍ജസീറ ചാനല്‍ നിരോധിക്കാനുള്ള ഇസ്രേയല്‍ ശ്രമത്തിനെതിരെ പ്രതികരണവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. റിപ്പോര്‍ട്ടുകളെ സഹിഷ്ണുതാ മനോഭാവത്തോടെ കാണാന്‍ കഴിയുകയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ആംനസ്റ്റി ഡയറക്ടര്‍ മഗ്ദലീന മുഗ്‌റാബി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും ഫലസ്ഥീനെതിരെ നാണം കെട്ട സമീപനവുമാണ് ഇസ്രയേല്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ധേഹം വിശദീകരിച്ചു.
അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനുള്ള അപ്പീല്‍ ആശയ വിനിമയ മന്ത്രി അയ്യൂബ് കാര പുറത്തുവിട്ട ഉടനെയാണ് ആംനസ്റ്റിയുടെ വിമര്‍ശനം.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം ഇസ്രേയേല്‍ അവസാനിപ്പിക്കണമെന്നും മാധ്യമങ്ങളെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കേണ്ടെന്നും ആംനസ്‌ററി പ്രതികരിച്ചു.