ഉയ്ഗൂർ മുസ്‌ലിംകളെ പീഢിപ്പിക്കുന്നതില്‍ ചൈനീസ് സർക്കാരിന് സഹായം; 28 കമ്പനികള്‍ക്കെതിരെ യു.എസ് നടപടി സ്വീകരിക്കുന്നു
- Web desk
- Oct 9, 2019 - 08:59
- Updated: Oct 10, 2019 - 04:03
വാഷിംഗ്ടണ്‍: ഉയ്ഗുര്‍ മുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈനീസ് സര്‍ക്കാറിനെതിരെ ശക്തമായ നടപടിയുമായി അമേരിക്ക. നടപടിയുടെ ഭാഗമായി 28 ചൈനീസ്കമ്പനികളെ യു.എസ് സര്‍ക്കാര്‍ നിരോധിച്ചു. ഉയ്ഗുര്‍ മുസ്‌ലിംകളെ ജയിലിലടച്ചതിലും ഇവരെ രഹസ്യ നിരീക്ഷണവലയത്തിലാക്കിയതിലും പ്രധാന പങ്കു വഹിച്ച കമ്പനികള്‍ക്കെതിരെയാണ് യു.എസ് കര്‍ശന നടപടിയെടുത്തത്. ഈ കമ്പനികളാണ് മുസ്‌ലിംകളെ രഹസ്യ വിവരങ്ങളടക്കം ചൈനീസ് സര്‍ക്കാറിന് വേണ്ടി ചോര്‍ത്തികൊടുത്തത് ഉയിഗുര്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന സിന്‍ജിയാങ്ങടക്കം നിരവധി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കടുത്ത പീഡനങ്ങള്‍ അഴിച്ചുവിടുന്നത്. ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാന്‍ വേണ്ടി പാഠശാലകള്‍ എന്ന പേരില്‍ ജയിലറകളില്‍ അടച്ച നടപടി യു.എന്നിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാസി തടവറകള്‍ക്ക് തുല്യമാണ് ഉയിഗുര്‍ മുസ്‌ലിംകള്‍ക്കായുള്ള പാഠശാല എന്നാണ് നേരത്തെ യു.എസ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിലക്ക്. സിന്‍ജിയാങ് പ്രവിശ്യയില്‍ കാലങ്ങളായി മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ മുസ്‌ലിം രാജ്യങ്ങള്‍ പോലും തികഞ്ഞ നിശബ്ദത പാലിക്കുമ്പോള്‍ അമേരിക്ക മാത്രമാണ് ശബ്ദമുയർത്തുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment