മുൻ ഹൈ കോടതി ജഡ്ജ് ജസ്റ്റിസ് പി.എ.മുഹമ്മദ്‌ അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് പി.എ.മുഹമ്മദ്‌ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്. എറണാകുളം പോണോത്ത്‌ റോഡ്‌ വില്ലനങ്ങല്‍ ലെയിനിലെ വീട്ടിലേക്കു കൊണ്ടുപോയ ഭൗതികശരീരം ഇന്ന് കബറടക്കും.

സ്വാശ്രയ പ്രവേശന മേൽനോട്ട സമിതി മുൻ അധ്യക്ഷനാണ്. ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷൻ അധ്യക്ഷനായിരുന്നു. തലശേരി സ്വദേശിയായ പിഎ മുഹമ്മദ് 1964ല്‍ ആണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായിരിക്കെ 1992 ലാണ് അദ്ദേഹം ജഡ്ജിയായി നിയമിതനായി. 1992 മുതല്‍ 2000 വരെ 8 വർഷമാണ് അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചത്. കേരള ഹൈക്കോടതി മുന്‍ ജഡ്ജി പി.എ.മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter