ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ട്- ശശി തരൂർ
  തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ മതേതരത്വ പാരമ്പര്യം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്‍റെ ബാധ്യതയാണെന്നും ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മൃദു ഹിന്ദുത്വം സ്വീകരിക്കുന്നത് അബദ്ധമായിരിക്കുമെന്നും കോൺഗ്രസ് എം.പി ശശി തരൂർ. ഹിന്ദുത്വ അജണ്ടയുമായി നീങ്ങിയാൽ അത് പാർട്ടിയെ ഒന്നുമില്ലാതാക്കി തീർക്കുകയായിരിക്കും അന്തിമമായി ചെയ്യുകയെന്നും ശശി തരൂരിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ‘ദ ഹിന്ദു വേ; ആൻ ഇൻഡ്രൊക്ഷൻ ടു ഹിന്ദൂയിസം’ എന്നെ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു തരൂർ. ഹിന്ദി ഹൃദയഭൂമിയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ബി.ജെ.പിയെ പോലെ ഹിന്ദുത്വ പ്രീണനം നയമായി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നവർ വലിയ അബദ്ധമാണ് ചെയ്യുന്നത്. കാരണം,ഒറിജിനലും ഡ്യൂപ്ലിക്കേറ്റും മുന്നിൽ വന്നാൽ ജനങ്ങൾ ഒറിജിനലിനെയാണ് തെരഞ്ഞെടുക്കുകയെന്നും തരൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസിന് അതിന്റേതായ മൂല്യങ്ങളുണ്ട്. ബി.ജെ.പിയുടെ വലയിൽ വീഴുന്നതിന് പകരം ആ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ് വേണ്ടതെന്നും ശശി തരൂർ പറഞ്ഞു. ഇന്ത്യയെ കുറിച്ചുള്ള വക്രീകരിച്ച ആശയങ്ങളെയും,അതിതീവ്ര ദേശീയതയെയും എതിർക്കുന്ന യുവാക്കളടക്കമുള്ള ജനവിഭാഗം ഇന്ത്യയിൽ ഉണ്ടെന്നും, നിലവിലെ അപകടകരമായ പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് സാധിക്കുമെന്നും തരൂർ പ്രത്യാശ പ്രകടിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter