കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായി സൗദി അറേബ്യ
റിയാദ്: കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണത്തിൽ സഊദി അറേബ്യ നിർണായക നേട്ടത്തിനരികെ. വാക്‌സിന്‍ പരീക്ഷണത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പരീക്ഷണത്തിന് തയ്യാറായ 5000 ലധികം പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ചൈനീസ് കമ്പനിയായ കാന്‍സിനോയുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ ചൈനയില്‍ പരീക്ഷിക്കും. ശേഷമുള്ള മൂന്നാം ഘട്ടമാണ് സഊദിയില്‍ നടക്കുക. റിയാദ്, മക്ക, ദമാം എന്നീ മൂന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരീക്ഷണം.

അഡിനോവൈറസ് ടൈപ് 5 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളും ചൈനീസ് സന്നദ്ധ പ്രവര്‍ത്തകരിൽ പരീക്ഷിച്ചിരുന്നു. ഈ രണ്ട് ഘട്ടങ്ങളിലും വാക്‌സിനേഷന്റെ ഉയര്‍ന്ന ഫലപ്രാപ്തി പ്രകടമായിരുന്നു. പാര്‍ശ്വഫലങ്ങളും കുറവായിരുന്നു. രണ്ട് പഠനങ്ങളുടെയും ഫലങ്ങള്‍ ലാന്‍സറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന മൂന്നാം ഘട്ട പരീക്ഷണം സംബന്ധിച്ച്‌ ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും ക്ലിനിക്കല്‍ പരീക്ഷണത്തിന് തയാറെടുത്തു കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter