മദ്‌റസാധ്യാപകർ  ക്ഷേമനിധിയിലേക്ക്  അടക്കേണ്ട പ്രീമിയം തുക  ഒഴിവാക്കണമെന്ന്  ആവശ്യമുയരുന്നു
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം മൂലം മദ്റസകൾ അടച്ചിട്ടതോടെ മദ്‌റസാധ്യാപകര്‍ ജോലിയില്ലാതെ ദുരിതമനുഭവിക്കുന്നത് പരിഗണിച്ച് ക്ഷേമനിധിയിലേക്ക് അടക്കേണ്ട പ്രീമിയം തുക ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ മദ്‌റസകളില്‍ ഓണ്‍ലൈന്‍ അധ്യാപനമായതിനാല്‍ പല അധ്യാപകരും സാമ്പത്തിക പ്രയാസത്തിലാണ്.

മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്തതിനാൽ ഒരു വര്‍ഷത്തെ 1200 രൂപ അടക്കുകയെന്നത് ഭൂരിഭാഗം മദ്‌റസാധ്യാപകർക്കും പ്രയാസമാണ്. കഴിഞ്ഞ മാര്‍ച്ച്‌ മാസം മുതല്‍ മദ്‌റസകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ ലോക്ക് ഡൗണ്‍ സമയത്ത് മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമുള്ള സംസ്ഥാനത്തെ മദ്‌റസാധ്യാപകര്‍ക്കു 2000 രൂപ സര്‍ക്കാര്‍ സഹായധനം നല്‍കിയിരുന്നു. ഇതില്‍ 1200 രൂപയും പ്രീമിയം ഇനത്തില്‍ സര്‍ക്കാറിനു തന്നെ തിരിച്ചു നല്‍കേണ്ടി വരുന്നത് തീർത്തും ദുഃഖകരമാണ്.

2019 മാര്‍ച്ച്‌ 31 വരെ പ്രീമിയം അടച്ചവര്‍ക്കും ഇതിനു ശേഷം അംഗമായവര്‍ക്കുമാണ് സഹായധനം നല്‍കിയത്. ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപ ഇതിനായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. 25,000 ത്തിലധികം മദ്‌റസാധ്യാപകര്‍ക്കാണു ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. നിലവില്‍ മിക്ക മദ്‌റസകളിലും പകുതിയില്‍ താഴെ മാത്രമാണ് ശമ്പളമുള്ളത്. ചിലയിടങ്ങളിൽ ശമ്പളം തീരെ ലഭിക്കാത്ത മദ്‌റസകളുമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter