പൗരത്വ ഭേദഗതി ബിൽ: അമിത് ഷാക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഫെഡറല്‍ കമ്മീഷന്‍
ന്യൂഡല്‍ഹി: മുസ്‌ലിമേതര അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബിൽ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡറല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ പാസാക്കിയതുവഴി ജനരോഷം വര്‍ധിക്കാന്‍ ഇടയാക്കുന്നു മാത്രമല്ല ഈ നടപടി അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കും എന്നും യുഎസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു. മാത്രമല്ല, മുസ്‌ലിംകളെ പ്രത്യേകമായി ഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് ഫെഡറന്‍ കമ്മീഷന്‍ ആരോപിച്ചു. ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണെന്നും ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതിബിൽ കടുത്ത പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ച് പാർലമെന്റിൽ പാസ്സാക്കിയിരുന്നു. ബിൽ ഉടനെ രാജ്യസഭയിലും അവതരിപ്പിക്കുവാനാണ് സർക്കാരിന്റെ നീക്കം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter