ഫലസ്തീൻ പ്രശ്‌നം അറബ് മേഖലയുടെ അടിസ്ഥാന പ്രശ്‌നം, ഇസ്രായേൽ കുടിയേറ്റ പദ്ധതി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം-വീണ്ടും തുറന്നടിച്ച് സൗദി
റിയാദ്: ഇസ്രായേൽ-ഫലസ്‌തീന്‍ വിഷയത്തിൽ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് വീണ്ടും വ്യക്തമാക്കി സൗദി അറേബ്യ രംഗത്ത്. ഫലസ്തീൻ പ്രശ്‌നം അറബ് മേഖലയുടെ അടിസ്ഥാന പ്രശ്‌നമാണെന്നും രാജ്യത്തിന്റെ വിദേശ നയത്തില്‍ ഒന്നാമത് തന്നെയാണ് ഈ വിഷയമെന്നും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി ആവര്‍ത്തിച്ചു. "ഫലസ്തീന്‍ ദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനവും സ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് തടസ്സവുമാണ്", പ്രസ്‌താവന കൂട്ടിച്ചേര്‍ത്തു.

ഇസ്‌റാഈലുമായി ഒരു നിലക്കും അഭിപ്രായ സമന്വയത്തില്‍ എത്തുകയില്ലെന്നും ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കലാണ് അതിനുള്ള വഴിയെന്നും നേരത്തെ തന്നെ സഊദി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ഇസ്‌റാഈല്‍ വിദേശകാര്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഫലസ്തീനെതിരായ ക്രൂരതകളെ അതിരൂക്ഷമായി തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ വിമര്‍ശിച്ചിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും അവരുടെ തടവറയില്‍ നീതി ലഭിക്കാതെ മരിച്ചു വീഴുകയാണെന്നും ഫലസ്തീനെ അംഗീകരിക്കാതെ ഇസ്റാഈലെന്ന കൊളോണിയല്‍ രാജ്യവുമായി ബന്ധം സാധ്യമല്ലെന്നായിരുന്നു തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ഇസ്‌റാഈലിന്റെ മുഖത്ത് നോക്കി പറഞ്ഞത് .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter