ഫലസ്ഥീന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് മഹ്മൂദ് അബ്ബാസും യു.എന്‍ ജനറല്‍ സെക്രട്ടറിയും
ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ആന്റണിയോ ഗ്വട്ടേഴ്‌സും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍ പ്രധാനമായും ഫലസ്ഥീനിലെ പുതിയ വികസന പ്രക്രിയകളെ കുറിച്ചും ഇസ്രയേലിന്റെ അധിനിവേശത്തെ കുറിച്ചും ചര്‍ച്ച ചെയ്തു.
യു.എന്‍ പൊതു അസംബ്ലിയിലും സുരക്ഷാ കൗണ്‍സിലിലും അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഫലസ്ഥീന്‍ ജനതയെ സംരക്ഷിക്കുന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കണമെന്നും പാസ്സാക്കണമെന്നും ചര്‍ച്ചയില്‍ മഹ്മുദ് അബ്ബാസ് ആവശ്യപ്പെട്ടു.
ഫലസ്ഥീനികള്‍ക്കെതിരെ ഇസ്രയേല്‍ തുടരുന്ന നിരന്തരാക്രമണത്തെ കുറിച്ചും ചര്‍ച്ചയില്‍ വ്യക്തമാക്കി.
പി.എല്‍.ഒ എക്‌സിക്യുട്ടീവ് കമ്മറ്റി സെക്രട്ടറി ജനറല്‍ ഡോ.സാഇബ് ഇരാക്കത്ത്, വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.