ഡോ. കഫീല്‍ ഖാന്​ ജാമ്യം
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഉത്തര്‍പ്രദേശ്​ പൊലീസ്​ മുംബൈയില്‍നിന്ന്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീല്‍ ഖാന്​ ജാമ്യം. അലീഗഢ്​ സി.ജെ.എം കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. ജനുവരി 29 ബുധനാഴ്​ചയാണ്​ കഫീല്‍ ഖാനെ അറസ്​റ്റ്​ ചെയ്​തത്​. അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ്​ പോലീസ് കേസെടുത്തത്. മുംബൈയില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ പ​ങ്കെടുത്ത ശേഷം കേരളത്തിലേക്ക്​ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി വരാനിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 60,000 രൂപയുടെ രണ്ട്​ ആള്‍ജാമ്യത്തില്‍ നിരുപാധികമാണ്​ കോടതി ജാമ്യം അനുവദിച്ചത്​. ഓക്സിജൻ സിലിണ്ടറുകളുടെ അപര്യാപ്തത മൂലം ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ കൂട്ടശിശു മരണം സംഭവിച്ചതിന്റെ പേരിൽ സ്വന്തം വീഴ്ച മൂടിവെക്കാൻ ഉത്തർ പ്രദേശ് സർക്കാർ ബലിയാടാക്കിയ വ്യക്തിയാണ് ഡോ.കഫീൽ ഖാൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter