ജർമ്മനി ഇറാഖിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നു
ബെര്‍ലിന്‍: ഇറാൻ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനിയെ മിസൈലാക്രമണത്തിൽ വധിച്ചതിന് പ്രതികാരമായി ഇറാൻ യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം നടത്തിയതിനിടെ മേഖലയിൽ നിർണായക നീക്കങ്ങൾ. ഇറാഖില്‍ നിന്നു തങ്ങളുടെ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ജര്‍മനി രംഗത്തെത്തി. 35 സൈനികരെ കുവൈത്തിലേക്കോ ജോര്‍ദാനിലേക്കോ മാറ്റിയതായാണ് വിവരം. ഇറാഖിലെ സൈനിക പരിശീലനം പുനരാരംഭിക്കുമ്പോള്‍ സൈനികര്‍ തിരികെ എത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 130 സൈനികരാണ് അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി ജര്‍മനി ഇറാഖില്‍ വിന്യസിപ്പിച്ചത്. ബഗ്ദാദിലെയും താജിലെയും സൈനിക താവളങ്ങളില്‍ നിന്നുള്ള സൈനികരെയാണ് ജന്‍മനി പിന്‍വലിച്ചത്. അതേസമയം, ഇറാൻ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നില്ലെങ്കിൽ തങ്ങൾ ആക്രമണത്തിൽ നിന്നും വിട്ടു നിൽക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter