പ്രമുഖ പണ്ഡിതൻ ഹാജി കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ  അന്തരിച്ചു
മലപ്പുറം: ചേലേമ്പ്ര പാറയിൽ കുറുവാങ്ങോത്ത് മഹല്ലിന്റെ പ്രസിഡന്റും ഖത്തീബും ഖാളിയും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി സഹസ്ഥാപനം മൻഹജ്‌ സ്ഥാപകനും SYS കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന പ്രമുഖ പണ്ഡിതൻ ഹാജി കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ അന്തരിച്ചു. ഇന്ന് പുലർച്ചെ 2.25 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ചേലേമ്പ്ര പഞ്ചായത്തിൽ നിരവധി പള്ളി മദ്രസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ച അബ്ദുൽ ഖാദർ ഹാജി 2004 ലാണ് പാറയിൽ കുറുവങ്ങോത്ത് ജുമാ മസ്ജിദിനോട് ചേർന്ന് ദാറുൽ ഹുദാ സഹസ്ഥാപനം മൻഹജുർ റശാദ് ഇസ്‌ലാമിക് കോളേജ് ആരംഭിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുമ്പ് വരെ സ്ഥാപനത്തിന്റെ പ്രസിഡണ്ടും ഖാളിയുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്ഥാപനത്തിൽ നിന്ന് നാല് ബാച്ചുകൾ ഹുദവി ബിരുദം നേടിയിട്ടുണ്ട്. വൈകുന്നേരം 4.00 മണിക്ക് സ്ഥാപനത്തോട് ചേർന്ന സ്ഥലത്ത് അദ്ദേഹത്തെ ഖബറടക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter