ഡൽഹി കലാപ കേസിൽ ബിജെപി നേതാക്കളില്ലാതെ  കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: ഡല്‍ഹിയിൽ സംഘ് പരിവാർ അക്രമികൾ പൗരത്വ സമരക്കാർക്കെതിരെ അഴിച്ച് വിട്ട കലാപക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കലാപത്തിന് തിരികൊളുത്തിയ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര, കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയ ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെപ്പറ്റി കുറ്റപത്രത്തിൽ പരാമർശമില്ല. ഡിസംബര്‍ 31 മുതല്‍ ഫെബ്രുവരി 25 വരെ നടന്ന വിവിധ സംഭവങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കപില്‍ മിശ്ര അടക്കമുള്ള നേതാക്കള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അന്ന് പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ നടത്തിയ പ്രസംഗങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ യാതൊരു പരാമര്‍ശവുമില്ല. പ്രക്ഷോഭകരുടെയും ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെയും വിശദമായ വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മൗജ്പുര്‍ പ്രദേശത്ത് ഫെബ്രുവരി 23 ന് റാലി നടന്നിരുന്നു. "പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കില്‍ ബാക്കി ഞങ്ങള്‍ നോക്കും" എന്ന കപില്‍ മിശ്രയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter