ഇന്ത്യയുമായി ഊഷ്മള ബന്ധത്തിന് താൽപര്യം പ്രകടിപ്പിച്ച് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാരക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ ആശങ്കയറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ഇന്ത്യയുമായി ക്രിയാത്​മ ബന്ധം സ്​ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌​ താലിബാന്‍. അഫ്​ഗാനിസ്​താനുമായുള്ള ഇന്ത്യയുടെ സഹകരണബന്ധത്തെയും താലിബാന്‍ സ്വാഗതം ചെയ്​തു. 

''ഇന്ത്യയെ പോലുള്ള അയല്‍ രാജ്യങ്ങളുമായി, ഇരു രാജ്യങ്ങളുടെയും ദേശീയ താല്‍പര്യം സംരക്ഷിച്ചു കൊണ്ട്​ പരസ്​പര ബഹുമാനത്തിലും അടിസ്​ഥാനമായ ബന്ധം നിലനിലര്‍ത്താനാണ്​ താലിബാൻ ആഗ്രഹിക്കുന്നത്​. അതോടൊപ്പം, അഫ്​ഗാനിസ്​താ​​ന്‍റെ പുനസംഘടനക്ക്​ ഇന്ത്യ നല്‍കുന്ന പിന്തുണയും സഹകരണവും സ്വാഗതം ചെയ്യുന്നു''- ഖത്തറിലെ താലിബാന്‍ വക്​താവ്​ സുഹൈല്‍ ശഹീന്‍ പറഞ്ഞു. അധിനിവേശത്തില്‍ നിന്ന്​ അഫ്​ഗാനിസ്​താനെ മോചിപ്പിക്കുകയാണ്​ ഞങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ താലിബാൻ അതിലുപരി മറ്റ്​ അജണ്ടകളൊന്നും തങ്ങള്‍ക്കില്ലെന്നും പറഞ്ഞു.

അഫ്​ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണ തേടാനായി യു.എസ്​ പ്രതിനിധി സല്‍മായ്​ ഖലിൽസാദ് നടത്തിയ ഇന്ത്യ സന്ദര്‍ശന​ത്തിനു പിന്നാലെയാണ്​ താലിബാ​​ന്‍റെ പ്രതികരണം.  ​ അഫ്​ഗാന്‍-താലിബാന്‍ സമാധാനശ്രമങ്ങള്‍ക്ക്​ ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ഖലില്‍സാദ്. താലിബാനുമായി നേരിട്ട്​ ചര്‍ച്ച നടത്താന്‍ ഇന്ത്യക്ക്​ സാധിക്കുമെന്നാണ്​ ​ മാധ്യമങ്ങള്‍ക്ക്​ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്​. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്​ടാവും സമാധാന ശ്രമങ്ങള്‍ക്ക്​ പൂര്‍ണപിന്തുണ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter