യമനിനെ ഐക്യപ്പെടുത്താന്‍ ഒരുങ്ങി  അറബ് ലീഗ്

 

ആഭ്യന്തര യുദ്ധം രൂക്ഷമായ യമന്‍ രാഷ്ട്രത്തെ ഐക്യപ്പെടുത്താനും ഏകീകരിക്കുവാനും ഒരുങ്ങി അറബ് ലീഗ് രംഗത്ത്. ആഭ്യന്തര യുദ്ധത്തിലൂടെ ചിന്നി ച്ചിതറിയ ഭൂപ്രദേശങ്ങളെ ശക്തിപ്പെടുത്താനുള്ള ദൗത്യം കൂടി ഏകീകരണത്തിന്റെ ഭാഗമായി അറബ് ലീഗ് ഏറ്റെടുത്തിട്ടുണ്ട്.യമനിലെ ഏദന്‍ സിറ്റിയിലെ മുന്‍ഗവര്‍ണര്‍ ഐദറൂസ് അല്‍ സുബൈദി ഇതിന്റെ ഭാഗമായി കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കുമെന്ന് വ്യക്തമാക്കി.
അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹ്മദ് അബ് ദുല്‍ ഗീത് യമനിലെ നടന്നുവരുന്ന വികസനത്തെ പറ്റിയും അറബ് ലീഗിന്റെ ഏകീകരണ പദ്ധതിയെ കുറിച്ചും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണം നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter