ഡല്‍ഹിയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവിന്  കെ.എം.സി.സി കേരള ഹൈകോടതിയില്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക് ഡൗൺ മൂലം രാജ്യ തലസ്ഥാനത്ത് കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവിന്​ നടപടി ആവശ്യപ്പെട്ട്​ ഡല്‍ഹി കെ.എം.സി.സി കേരള ഹൈകോടതിയില്‍ ഹരജി നല്‍കി. ഹരജി ഇന്ന്​ പരിഗണിക്കും.

കെ.എം.സി.സി വൈസ് പ്രസിഡന്‍റ്​ അജ്മല്‍ മുഫീദാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ജാമിഅ, ഡല്‍ഹി യൂനിവേഴ്സിറ്റി, ജെ.എന്‍.യു തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും, ഡല്‍ഹി എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും കേസിൽ കക്ഷി ചേരുന്നുണ്ട്.

കേരള സര്‍ക്കാറിന്‍റെ ഇടപെടല്‍ ഇല്ലാത്തതാണ്​ മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാവാന്‍ കാരണമെന്ന് കെ.എം.സി.സി കുറ്റപ്പെടുത്തി. നോര്‍ക്കയുടെ രജിസ്ട്രേഷന്‍ ആദ്യ ദിവസങ്ങളില്‍ നടന്നെങ്കിലും കൂടുതല്‍ ആളുകളിലേക്ക് എത്തിയതോടെ പിന്നീടുള്ള ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പ്രക്രിയ അവതാളത്തിലായെന്നും ഇത് പരിഹരിക്കാൻ കേരള സര്‍ക്കാർ ഒരു നടപടിയുമെടുത്തില്ലെന്നും കെഎംസിസി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter