അറബ് രാജ്യങ്ങളുടെ ഉപാധികള്‍ ഖത്തറിന്റെ പരമാധികാരത്തെ അതിക്രമിക്കുന്നത്: തുര്‍ക്കി

 

ഖത്തറിലെ തുര്‍ക്കി പട്ടാള ക്യാമ്പ് അടച്ചുപൂട്ടുന്നതടക്കം അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ സ്വീകരിക്കാനാവത്തതാണെന്ന് തുര്‍ക്കി വിദേശ കാര്യമന്ത്രി മെവ്‌ലുത് കവ്‌സോഗ്‌ലു പറഞ്ഞു.
ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയുമായി ഔദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷമുള്ള പത്ര സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു കവ്‌സോഗ്‌ലു.ഔദ്യോഗിക സന്ദര്‍ശനത്തിന് വേണ്ടി തുര്‍ക്കിയിലെത്തിയതായിരുന്നു അല്‍ താനി.
കഴിഞ്ഞ ജൂണ്‍ 5 മുതല്‍ സഊദി, യു.എഇ, ഈജിപ്ത്,ബഹറൈന്‍, യമന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച് ഉപരോധം തുടരുകയാണ്. ഭീകരവാദത്തെ അനുകൂലിക്കുന്നുവെന്ന്് ആരോപിച്ചാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ച് വരുന്നത്. എന്നാല്‍ ആരോപണത്തെ പൂര്‍ണമായും ഖത്തര്‍ ഭരണകൂടം നിഷേധിച്ചു. ഉപരോധം നീതികരിക്കാനാവത്തതാണെന്നും അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും ഖത്തര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ ഖത്തറും അമേരിക്കയും തമ്മില്‍ തീവ്രവാദത്തിനെതിരെ പൊരുതാന്‍ പ്രത്യേകം കരാറില്‍ ഒപ്പുവെച്ചിരുന്നു.ഈ ഇടപെടല്‍ തന്നെ ഖത്തറിന്റെ തുറന്ന നിലപാട് മനസ്സിലാക്കി തരുന്നുണ്ടെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അദ്ധേഹം അഭിനന്ദിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter