പ്രതിസന്ധി പരിഹരിക്കാന്‍ തയ്യാറായി ഖത്തര്‍

ഖത്തറിന്റെ നയതന്ത്രപരമായ പ്രതിസന്ധി പരിഹരിക്കാന്‍ അറബ് രാജ്യങ്ങളുമായി അന്താരാഷ്ട്ര സംഭാഷണത്തിന് തയ്യാറായി ഖത്തര്‍.
ഗള്‍ഫ് സുരക്ഷയുമായി ബന്ധപ്പെട്ട് ക്രിയാത്മകമായതെന്തും ചെയ്യാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്ന്  വിദേശ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി പാരിസ് സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി.
ഖത്തര്‍ ഭീകരവാദത്തെ അനുകൂലിക്കുന്നുവെന്ന്  ആരോപിക്കുന്ന അറബ് രാജ്യങ്ങളുമായി തുറന്ന സംഭാഷണത്തിന് തയ്യാറാണെന്നും അദ്ദേഹം വിശദീകരണം നല്‍കി.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും അതിനെ തങ്ങള്‍ അനുകൂലിക്കുന്നുവെന്നും  അല്‍ താനി കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter