മുസ്‌ലിം വിരുദ്ധ പരസ്യം: ചെന്നൈയിൽ ബേക്കറി ഉടമ അറസ്റ്റിൽ
- Web desk
- May 10, 2020 - 20:25
- Updated: May 11, 2020 - 08:32
ചെന്നൈ: മുസ്‌ലിംകൾ ആരും സ്റ്റാഫായില്ലെന്ന മുസ്‌ലിം വിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ചതിന് ചെന്നൈയിൽ
ബേക്കറി ഉടമ അറസ്റ്റില്‍.
ചെന്നൈ ടി നഗറിലെ ജൈന്‍ ബേക്കറി ഉടമയാണ് തന്റെ ബേക്കറിയില്‍ മുസ്‌ലിം തൊഴിലാളികളില്ലെന്നും പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജൈനന്മാരാണെന്നും പ്രചരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പരസ്യം വ്യാപകമായി പ്രചരിക്കുകയും വലിയ തോതില്‍ വിമര്‍ശങ്ങള്‍ ഉയരുകയും ചെയ്തതോടെ ബേക്കറി ഉടമ പ്രശാന്തിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കലാപത്തിന് പ്രേരിപ്പിക്കല്‍( വകുപ്പ് 153, 153A), പ്രത്യേക വിഭാഗങ്ങളെ അധിക്ഷേപിക്കല്‍(വകുപ്പ് 505, 295A) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment