ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ശ്രമം, നിയമ വിരുദ്ധ ഇസ്രായേലീ കുടിയേറ്റം എതിർക്കും- നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതിന് പിന്നാലെ മുസ്‌ലിം ലോകവുമായി ബന്ധപ്പെട്ട അമേരിക്കൻ നയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് റിപ്പോർട്ട്. വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളിൽ നിന്ന് സമൂലമായ മാറ്റങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്.

ഫലസ്തീനുമായുള്ള അമേരിക്കൻ നയത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ കമല ഹാരിസ് പറഞ്ഞതിന്റെ യായിരുന്നു. "നിയുക്ത പ്രസിഡന്റ് ബൈഡനും ഞാനും വിശ്വസിക്കുന്നത് ഫലസ്തീനിലെയും ഇസ്രായേലീലെയും ഓരോ പൗരന്മാരുടെയും അവകാശങ്ങൾക്ക് തുല്യമായി വില നൽകപ്പെടണമെന്നാണ്. ഇരു രാജ്യത്തേയും പൗരന്മാർക്ക് തുല്യ സ്വാതന്ത്ര്യവും സുരക്ഷയും സമൃദ്ധിയും ജനാധിപത്യവും ഉറപ്പുവരുത്താനായി ഞങ്ങൾ പരിശ്രമിക്കും." "ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഞങ്ങൾ മുന്നിട്ടിറങ്ങുന്നത്. അതിനെ തുരങ്കം വെക്കുന്ന ഏതൊരു നടപടിയും ഞങ്ങൾ എതിർക്കും. കുടിയേറ്റം വ്യാപിക്കുന്നതും ഞങ്ങൾ എതിർക്കുക തന്നെ ചെയ്യും". അവർ പറഞ്ഞു.

ഫലസ്തീനീ സന്നദ്ധ സംഘടനകൾക്ക് സഹായധനം മരവിപ്പിച്ച ട്രംപ് സർക്കാറിന്റെ നടപടിയും തിരുത്തുമെന്ന് കമലാ ഹാരിസ് ഉറപ്പുനൽകി. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനും കിഴക്കൻ ജെറുസലേമിലെ യുഎസ് കോൺസുലേറ്റും വാഷിംഗ്ടണിലെ ഫലസ്തീനീ സംഘടന പിൽഒ മിഷനും തുറന്നു പ്രവർത്തിക്കുവാനും തീരുമാനിച്ചതായി അവർ പറഞ്ഞു. "സിറിയയിൽ സിവിലിയൻ ജനാധിപത്യ സംഘങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയ കമലാ ഹാരിസ് സിറിയൻ ജനതയുടെ ശബ്ദത്തിന് പ്രാധാന്യമുള്ള രാഷ്ട്രീയ പരിഹാരം സാധ്യമാക്കുമെന്നും പറഞ്ഞു.

അതേ സമയം പൂർണ്ണമായും സൗദിഅറേബ്യയുടെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ട്രംപ് ഭരണകൂടത്തിൽ നിന്ന് വിരുദ്ധമായി സൗദിയുടെ യമൻ യുദ്ധത്തിന് പിന്തുണ പിൻവലിക്കുമെന്നും അവർ പറഞ്ഞു. മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്കും അഭയാർത്ഥികൾക്കുമുള്ള യാത്ര വിലക്ക് തങ്ങൾ അധികാരത്തിലെത്തിയ ആദ്യദിവസം തന്നെ എടുത്തു കളയുകയും അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യമാക്കി അമേരിക്കയെ മാറ്റുകയും ചെയ്യുമെന്നും അവർ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter