വർഗീയ പ്രചരണം നടത്തുന്ന ചാനലുകൾക്ക് പരസ്യം നൽകില്ല-രാജീവ് ബജാജ്
ന്യൂഡൽഹി: വിദ്വേഷ പ്രചരണങ്ങൾ നടത്തുന്ന ചാനലുകൾക്ക് തന്റെ കമ്പനി പരസ്യം നൽകില്ലെന്ന് ബജാജ് ഓട്ടോ തലവൻ രാജീവ് ബജാജ്. ഇത്തരത്തിലുള്ള മൂന്നു ചാനലുകളെ തങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടക്കമുള്ള മൂന്ന് ചാനലുകൾ റേറ്റിങ്ങിൽ കൃത്രിമം കാണിച്ചെന്ന് അടക്കമുള്ള വിഷയങ്ങളിൽ മുംബൈ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജീവ് ബജാജ് പ്രതികരണം നടത്തിയത്. വ്യവസായം പണം ഉണ്ടാക്കാൻ മാത്രമല്ല, അതിനു സമൂഹത്തോടും കടപ്പാടുകളുണ്ട് എന്ന് വ്യക്തമാക്കിയ രാജീവ് വിദേശ പ്രചരണങ്ങളിലൂടെ സമൂഹത്തിൽ ചിദ്രത ഉണ്ടാക്കുന്ന ചാനലുകൾക്ക് പരസ്യവരുമാനം നേടിയെടുക്കേണ്ടന്നതാണ് തങ്ങളുടെ തീരുമാനമെന്ന് വ്യക്തമാക്കി.

റിപ്പബ്ലിക് ടിവി, ഭക്തി മറാത്തി ബോക്സ് സിനിമ എന്നീ ചാനലുകൾക്കെതിരെ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ, ഇന്ത്യയിൽ കൊവിഡ് വൈറസ് വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്ത് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനമാണെന്ന് വലത് പക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter