ഫലസ്ഥീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മഹ്മൂദ് അബ്ബാസ്- സഊദി രാജാവ് കൂടിക്കാഴ്ച

ഫലസ്ഥീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് സഊദിയിലെത്തി.ആഫ്രിക്കന്‍ ഉച്ചകോടിക്ക് ശേഷം ദ്വിദ്വിന സന്ദര്‍ശനത്തിനായാണ് മഹ്മൂദ് അബ്ബാസ് സഊദിയിലെത്തിയത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ ഫലസ്ഥീനിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഏറെ ചര്‍ച്ചയാകും. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ചര്‍ച്ചയില്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് സഊദി രാജാവിനോട് ആവശ്യപ്പെടും.

സല്‍മാന്‍ രാജാവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ വിഷയങ്ങളും ജറൂസലം വിഷയത്തില്‍ ഇസ്രയേല്‍ നടപടികളും ചര്‍ച്ചയാകുമെന്ന് സഊദിയിലെ ഫലസ്ഥീന്‍ അംബാസിഡര്‍ ബസ്സാം അല്‍ അഖ പറഞ്ഞു.
ഫലസ്ഥീന്‍ വിഷയത്തില്‍ ഇരു നേതാക്കളും തുടര്‍ന്ന് വരുന്ന ശക്തമായ ബന്ധം പുതുക്കാന്‍ ഈ കൂടിക്കാഴ്ച ഏറെ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലസ്ഥീന്‍ സഹായത്തിനായി ജറൂസലമിലെ ഇസ്‌ലാമിക് വഖഫിലേക്ക് 150 മില്യണ്‍ ഡോളര്‍, ഐക്യരാഷ്ട്രസഭയുടെ ഫലസ്ഥീന്‍ പുനരധിവാസ പദ്ധതിയിലേക്ക് 50 മില്യണ്‍ ഡോളര്‍ തുടങ്ങി നിലവില്‍ സഊദി സാമ്പത്തികപരമായും ഫലസ്ഥീനിന് ശക്തമായ പിന്തുണയാണ് നല്‍കി വരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter