മാലിയിൽ സായുധ സംഘത്തിന്റെ തടവിൽ നിന്ന് മോചിതയായ ഫ്രഞ്ച് പൗര ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു
പാരിസ്: 75 കാരിയായ ഫ്രഞ്ച് സന്നദ്ധ സേവക മാലിയിലെ സായുധ സംഘത്തിന്റെ പിടിയിൽ പെട്ട് നാലുവർഷത്തിനുശേഷം മോചിതയായി. മോചിതയായതിന് പിന്നാലെ ഫ്രാൻസിൽ എത്തിയ സോഫി പെട്രോൺ മാധ്യമങ്ങൾക്കു മുമ്പാകെ താൻ ഇസ്‌ലാം സ്വീകരിച്ചതായി പ്രസ്താവന നടത്തി. താൻ ഇസ്‌ലാം സ്വീകരിച്ചതായും തന്റെ പേര് മർയം എന്നാക്കി മാറ്റിയതായും മാലി ജനതക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും അവർ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. തെക്ക്-പടിഞ്ഞാറൻ പാരിസി ലെ വില്ലകൂബ്ലയിലെത്തിയ അവരെ കുടുംബാംഗങ്ങൾ ആശ്ലേശിച്ചു.

സോഫി പെട്രോണിന്റെ മോചനത്തിൽ സന്തോഷം പ്രകടിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇതിനായി ശ്രമം നടത്തിയ മാലി സർക്കാറിന് നന്ദി പറയുകയും മാലിയിലെ സായുധ സംഘത്തിനെതിരെ ഫ്രാൻസ് ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാലിയിൽ സ്വിസ് ചാരിറ്റി അസോസിയേഷൻ എയ്ഡ് എന്ന സംഘടനയുടെ കീഴിൽ സഹായ പ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്ന സോഫി പെട്രോണിനെ 2004ലാണ് ഒരു സായുധ വിഭാഗം തട്ടി കൊണ്ടു പോകുന്നത് . മാലി സർക്കാറിന്റെ തടവിലായിരുന്ന 100 തീവ്രവാദികളെ വിട്ടയച്ചതിന് പകരമായാണ് സോഫി പെട്രോണടക്കമുള്ളവരുടെ മോചനം സാധ്യമായിരിക്കുന്നത്. അടുത്തിടെ ഇസ്‌ലാം പ്രതിസന്ധിയിലാണെന്ന് വിവാദ പ്രസ്താവന നടത്തിയ മക്രോണിന് ചുട്ട മറുപടിയാണ് ഇവരുടെ ഇസ്‌ലാമാശ്ലേഷണമെന്ന് നിരവധി പ്രതികരണങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter