ബെയ്‌റൂത്ത് സ്ഫോടനം: ലബനീസ് മന്ത്രിസഭ രാജിവച്ചു
ബെയ്‌റൂത്ത്: ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനെ നടുക്കി ഒരാഴ്ച മുമ്പ് നടന്ന ഉഗ്ര സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാജിവച്ചു. ദിയാബിന്റെ രാജി പ്രസിഡന്റ് മിഖാഈല്‍ ഔന്‍ സ്വീകരിച്ചു.

ആഗസ്ത് 4 നാണ് രാജ്യതലസ്ഥാനത്തെ നടുക്കി സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 200 കടക്കുകയും ആറായിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നാലെ രക്തസാക്ഷി ചത്വരത്തിലും നഗരത്തിലുമായി ആയിരക്കണക്കിന് പേര്‍ ഒത്തുകൂടുകയും സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

പ്രക്ഷോഭം ശക്തമായതിന് പിന്നാലെ കഴിഞ്ഞദിവസം നീതിന്യായ മന്ത്രി മരീ നജ്മ്, വിവര സാങ്കേതിക മന്ത്രി മനാൽ അബ്ദു സമദ്, പരിസ്ഥിതി മന്ത്രി ദാമിയാനോസ് ഖട്ടർ എന്നിവർ രാജിവെച്ചിരുന്നു. അതേസമയം പ്രക്ഷോഭകർ പ്രസിഡന്റ് മൈക്കൽ ഔൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിൽ പ്രതിഷേധം നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter