പ്രമുഖ ഉറുദു കവി റാഹത് ഇന്ദോരി കൊവിഡ് ബാധിച്ച് മരണപ്പെട്ടു
ഭോപ്പാൽ: പ്രമുഖ ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ റാഹത് ഇന്ദോരി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. ജന്മദേശമായ മധ്യപ്രദേശിലെ ഇന്ദോറിൽ വെച്ചായിരുന്നു എഴുപതുകാരനായ അദ്ദേഹത്തിന്റെ വിയോഗം.

കൊറോണ വൈറസ് ബാധയെ തുടർന്ന് ശ്രീ ഓറോഭിന്ദോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അദ്ദേഹത്തെ ചികിത്സയ്ക്കുവേണ്ടി ഇന്നലെയാണ് പ്രവേശിപ്പിച്ചത്. തനിക്ക് കൊറോണ ബാധിച്ചതായി അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. തനിക്ക് പെട്ടെന്ന് രോഗം ഭേദമാകാൻ പ്രാർത്ഥിക്കാനും അദ്ദേഹം അഭ്യർഥിച്ചിരുന്നു.

ബോളിവുഡിലെ നിരവധി ജനപ്രിയ ഗാനങ്ങൾക്ക് രചന നിർവഹിച്ച വ്യക്തിയാണ് റാഹത് ഇന്ദോരി. രാജ്യത്തുടനീളം നിരവധി ഉറുദു കാവ്യ സദസ്സുകൾക്ക് നേതൃത്വം നൽകിയ, നിരവധി ആരാധകരുള്ള വ്യക്തിയായിരുന്നു അദ്ദേഹം. 'സബീ കാ ഖൂൻ ശാമിൽ ഹേ യഹാം കി മിട്ടീ മേം. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ' എന്ന അദ്ദേഹത്തിൻറെ കവിത പൗരത്വ ഭേദഗതി സമരത്തിൽ രാജ്യത്തുടനീളം മുഴങ്ങിക്കേട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter