ബനാറസിൽ നിയമനം ലഭിച്ച മുസ്‌ലിം പ്രൊഫസർ സംസ്കൃത ഡിപ്പാർട്ട്മെന്റിൽ നിന്ന് രാജിവച്ചു, മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ തുടരും
ജയ്പൂര്‍: മുസ്‌ലിം പ്രൊഫസര്‍ സംസ്‌കൃതം പഠിപ്പിക്കേണ്ടന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകാരായ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ബനാറസ് സർവകലാശാലയിൽ നിയമനം ലഭിച്ചിരുന്ന മുസ്‌ലിം സംസ്‌കൃത അധ്യാപകന്‍ ഡോ. ഫിറോസ് ഖാന്‍ രാജിവെച്ചു. സംസ്‌കൃത വിദ്യാധര്‍മ് വിജ്ഞാനിലെ ഫാക്കല്‍റ്റി പദവിയാണ് ഫിറോസ് ഖാന്‍ രാജിവെച്ചത്. അതേസമയം, സര്‍വകലാശാലയിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സംസ്‌കൃത അധ്യാപകനായി ഫിറോസ് ഖാന്‍ തുടരും കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഫിറോസ് ഖാനെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. ഇതിന് പിന്നാലെ സംസ്‌കൃത വിഭാഗത്തില്‍ മുസ്‌ലിം പ്രഫസറെ നിയമിച്ചതിനെതിരെ എ.വി.ബി.പിയുടെ പിന്തുണയോടെ മുപ്പതോളം വിദ്യാര്‍ഥികള്‍ സമരം തുടങ്ങുകയായിരുന്നു. എന്തുകൊണ്ടാണ് തന്റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും പെട്ടെന്ന് എങ്ങനെയാണ് തന്റെ മത സ്വത്വം ഇത്രവലിയ പ്രശ്നമായി മാറിയതെന്ന് അറിയില്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter