റോഹിങ്ക്യൻ വംശഹത്യ: മ്യാൻമർ സൈനിക നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്
- Web desk
- Dec 11, 2019 - 06:29
- Updated: Dec 12, 2019 - 06:09
വാഷിങ്ടണ്‍: റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ പീഡനസംഭവങ്ങള്‍ മ്യാൻമർ സൈന്യത്തിന്റെ പിന്തുണയോടെ തുടരുന്ന സാഹചര്യത്തില്‍ മ്യാന്മര്‍ സൈനിക മേധാവികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്. റോഹിങ്ക്യകൾക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിലാണ് നടപടിയെന്ന് യു.എസ് അറിയിച്ചു. മ്യാന്മര്‍ സൈനിക മേധാവി മിന്‍ ഓങ് ഹ്ലായിങ്, ഡെപ്യൂട്ടി സോയ് വിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. റോഹിങ്ക്യന്‍ കൂട്ടക്കൊല കേസിൽ ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ പരാതിയെ തുടർന്ന്
മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂ കി ഹേഗിലെ യു.എന്‍ കോടതിയില്‍ ഹാജരായ ദിവസം തന്നെയാണ് യു.എസിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. 2017 ലെ സൈനിക അതിക്രമത്തെ തുടര്‍ന്ന് 7,30,000 റോഹിംഗ്യകളാണ് അഭയാര്‍ഥികളായത്. ഇതിൽ ബഹു ഭൂരിപക്ഷം പേരും ഇപ്പോഴും ബംഗ്ലാദേശ് അതിര്‍ത്തിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ദുരിതജീവിതം ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment