ഹജ്ജ് അപേക്ഷ സമര്‍പ്പണം ജനുവരി 10 വരെ നീട്ടി
- Web desk
- Dec 11, 2020 - 09:06
- Updated: Dec 11, 2020 - 18:42
ഈവര്‍ഷം രാജ്യത്തുനിന്ന് 40,000 അപേക്ഷകളാണ് ലഭിച്ചതെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. ഇതില്‍ 500 പേര് മഹ്റം (പുരുഷ സഹയാത്രികര്‍) ഇല്ലാത്ത വനിതകളുടേതാണ്. 2020ല്‍ 2100 വനിതകള്‍ മഹ്റം ഇല്ലാതെ അപേക്ഷ നല്‍കിയിരുന്നു. അവര്‍ക്ക് 2021ലെ ഹജ്ജില്‍ പങ്കെടുക്കാനാവുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം അടുത്ത വര്‍ഷത്തെ ഹജ്ജിന്റെ യാത്രാ ചെലവ് മൂന്നര ലക്ഷത്തോളം രൂപയായി ഉയർന്നു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന കേരളം, തമിഴ്നാട്, മാഹി സ്വദേശികള്‍ക്ക് 3,56,433 രൂപയാണ് പ്രതീക്ഷിക്കുന്ന യാത്രാചെലവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. അടുത്തതവണ പത്ത് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്ന് മാത്രമാണ് ഹജ്ജ് സര്‍വിസുള്ളത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment