സി.​ബി.​എ​സ്.​ഇ സി​ല​ബ​സ്​ മാറ്റൽ:  ബി.​ജെ.​പി ഒ​ളി​യ​ജ​ണ്ട  പുറത്തെടുക്കുന്നു- ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി
കോഴിക്കോട്​: കോ​വി​ഡി​​ന്‍റെ മ​റ​വി​ല്‍ സി.​ബി.​എ​സ്.​ഇ സി​ല​ബ​സ്​ മാ​റ്റി ബി.​ജെ.​പി ഒ​ളി​യ​ജ​ണ്ട പു​റ​ത്തെ​ടു​ക്കു​ക​യാ​ണെ​ന്ന്​ എം പിയും മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി വ്യക്തമാക്കി. മ​ത​നി​ര​പേ​ക്ഷ​ത ഭാ​ഗം ഒ​ഴി​വാ​ക്കി​യ​ത്​ അ​ബ​ദ്ധ​വ​ശാ​ല്‍ സംഭവിച്ചതല്ലെന്നും നാടിന്‍റെ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ സ്വ​ഭാ​വ​വും ച​രി​ത്ര​വും പ​ഠി​ച്ച്‌ നാ​ള​ത്തെ ഇ​ന്ത്യ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ട കു​ട്ടി​ക​ള്‍ അ​നി​വാ​ര്യ​മാ​യും പ​ഠി​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വെട്ടിച്ചുരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒ​ഴി​വാ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ല്‍ പൗ​ര​ത്വം, മ​ത​നി​ര​പേ​ക്ഷ​ത, ജി.​എ​സ്.​ടി, നോ​ട്ട് നി​രോ​ധ​നം തു​ട​ങ്ങി പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ​ല്ലാം ഉ​ള്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ഭാ​ഗം പൂ​ര്‍​ണ​മാ​യും ഒഴിവാക്കിയതായും കുറ്റപ്പെടുത്തി. ത​ങ്ങ​ള്‍ക്ക് എ​ന്തെ​ല്ലാം അ​വ​കാ​ശ-​അ​ധി​കാ​ര​ങ്ങ​ള്‍ ഉ​ണ്ട് എ​ന്ന് കു​ട്ടി​ക​ള്‍ പ​ഠി​ച്ചാ​ല്‍ അ​ത് ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക്കു​നേ​രെ വി​ര​ല്‍ ചൂ​ണ്ടാ​ന്‍ പു​തി​യ ത​ല​മു​റ​ക്ക് ക​രു​ത്തേ​കു​മോ എ​ന്ന സം​ശ​യം സ്വാ​ഭാ​വി​ക​മാ​യും ബി.​ജെ.​പി​ക്കു​ണ്ടാ​കും.

'മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യം' എ​ന്ന വാ​ക്ക് ത​ന്നെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന വാ​ദം ഉ​യ​ര്‍ത്തി​യ​വ​രാ​ണ് ബി.​ജെ.പിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഈ നീക്കം രാ​ജ്യ​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന പ്ര​മാ​ണ​ങ്ങ​ളു​ടെ ക​ട​യ്ക്ക​ല്‍ ക​ത്തി​വെ​ക്കാ​നു​ള്ള ന​ട​പ​ടി കൂടിയാണെന്നും പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter