തുര്‍ക്കി മുന്‍പ്രധാനമന്ത്രി ദവദൊഗ്‌ലു പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു

തുര്‍ക്കി മുന്‍ പ്രധാനമന്ത്രി അഹ്മദ് ദവദൊഗ്‌ലു വരുന്ന ജൂലൈ മാസത്തില്‍ താന്‍ പുതുതായി രൂപീകരിക്കുന്ന  പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് അഹ്മദ് ദവദൊഗ്‌ലു അദ്ദേഹത്തെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രമുഖരുമായി നേരത്തെ അദ്ധേഹം യോഗം ചേര്‍ന്നിരുന്നു. 
അങ്കാറ,ഇസ്തംബൂള്‍, ഇസ്മീര്‍, കോന്‍യ, മലാറ്റിയ, ഇലാസ്‌ക് തുടങ്ങി പ്രദേശങ്ങളില്‍ തങ്ങളെ പിന്തുണക്കുന്ന പൗരപ്രമുഖരുമായി ചേര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ഉദ്ധേശിക്കുന്നത്.
നിലവില്‍ അ്‌ദ്ധേഹം തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നയിക്കുന്ന ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയിലായിരുന്നു.
ദവദൊഗ്‌ലുവിന്റെ പുതിയ പാര്‍ട്ടി തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പാര്‍ട്ടിയില്‍ ഉര്‍ദുഗാന്‍ ഒറ്റനയമാണ് നടപ്പിലാക്കുന്നതെന്ന് അഹമ്മദ് ദവദൊഗ്‌ലു ഫൈസ്ബുക്കിലൂടെ ഉര്‍ദുഗാനെതിരെ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter