എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടിയുണ്ടാകണം-എസ്കെഎസ്എസ്എഫ്
കോഴിക്കോട് : എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ പുനക്രമീകരിച്ചതോടെ ലോക് ഡൗൺ മൂലം യാത്രാപ്രശ്‌നം ഉണ്ടാകുന്നതിനാൽ വിദ്യാര്‍ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടികളുണ്ടാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തേണ്ട നിരവധി ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം ഇവിടേക്ക് വരാന്‍ കപ്പല്‍ യാത്രാ സംവിധാനമായിട്ടില്ലെന്നും സെക്രട്ടറിയേറ്റ് ഓർമ്മിപ്പിച്ചു.

ഇത് കൂടാതെ പരീക്ഷ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തെ വിവിധ ദര്‍സ്, അറബിക് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരാന്‍ പൊതുഗതാഗതം പുനസ്ഥാപിക്കാത്ത പക്ഷം വലിയ പ്രതിസന്ധി നേരിടുമെന്ന് ചൂണ്ടിക്കാട്ടിയ യോഗം ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter