ബഹ്റൈൻ പ്രധാനമന്ത്രി  അന്തരിച്ചു
മനാമ: ബഹ്റൈൻ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 50 വർഷം ബഹ്റെെന്‍ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ചികിത്സക്കിടെ യുഎസിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. മയ്യിത്ത് നാട്ടിലെത്തിച്ച ശേഷം ഖബറടക്കും. ഖലീഫ ബിന്‍ സല്‍മാന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും അടച്ചിടും. ദേശീയപതാക താഴ്ത്തിക്കെട്ടും.

1783 മുതല്‍ രണ്ട് നൂറ്റാണ്ടിലേറെക്കാലം ബഹ്‌റൈന്‍ ഭരിച്ച അല്‍ ഖലീഫ രാജകുടുംബത്തിലാണ് ഖലീഫ ബിന്‍ സല്‍മാന്റെ ജനനം. 1942 മുതല്‍ 1961 വരെ ബഹ്‌റൈന്‍ ഭരണാധികാരിയായിരുന്ന ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് പിതാവ്. 1971ല്‍ ബ്രിട്ടനില് നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതു മുതൽ പ്രധാനമന്ത്രിയായ അദ്ദേഹം ലോകത്ത് ഏറ്റവു‌ം കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്നയാളെന്ന ഖ്യാതിക്കുടമയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter