ഹിന്ദു രാഷ്ട്രവാദം സംബന്ധിച്ചുള്ള ആർഎസ്എസ് തലവന്റെ പ്രസ്താവനക്കെതിരെ സിഖ് സംഘടനകൾ രംഗത്ത്
- Web desk
- Oct 11, 2019 - 07:56
- Updated: Oct 11, 2019 - 13:39
അമൃത്‌സര്‍:
ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദുക്കള്‍ ഒന്നിക്കണമെന്നാണ് ലോകം മുഴുവന്‍ കേള്‍ക്കാനാഗ്രഹിക്കുന്നതെന്നും പ്രസ്താവന നടത്തിയ
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ സിഖ് സംഘടനകള്‍ രംഗത്ത്. ഒക്ടോബര്‍ എട്ടിന് നാഗ്പൂരില്‍ നടന്ന ഒരു ദസറ ചടങ്ങിനിടെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വർഗീയ പരാമർശം നടത്തിയത്.
ഇന്ത്യ ഒരു ബഹുജാതി, ബഹുഭാഷ, ബഹുമതരാഷ്ട്രമാണെന്നും എല്ലാ മതത്തിലും വിശ്വസിക്കാന്‍ ആളുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഗോബിന്ദ് സിങ് ലോംഗോവാള്‍ പറഞ്ഞു.
ഭരണഘടനാപരമായി ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് ആണ് ഈ മതേതരത്വത്തെ അവഹേളിക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കാന്‍ മോഹന്‍ ഭാഗവതിനോട് ഉപദേശിക്കുകയാണ്. ആര്‍എസ്എസ് സിഖുകാരെയും മറ്റ് മതവിശ്വാസികളെയും ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ എതിർപ്പുമായി മറ്റൊരു സിഖ് സംഘടനയും രംഗത്തെത്തി.
ആര്‍എസ്എസ്സിന്റെ രാഷ്ട്രീയവിഭാഗമായ ബിജെപി ഇന്ത്യ ഭരിക്കുമ്പോൾ ഇത്രയും വലിയ സംഘടനയുടെ തലവന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ഭയാനകമായ മാനസികാവസ്ഥയാണ് പ്രകടിപ്പിക്കുന്നതെന്നും ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തെ ആർഎസ്എസ് തലവൻ അവൻ അംഗീകരിക്കണമെന്നും എസ്എഡി (തക്‌സാലി) സെക്രട്ടറി ജനറലും ചീഫ് വക്താവുമായ സേവാ സിങ് സെഖ്വാൻ ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment