സമാധാന നോബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്
ഓസ്ലോ: 2019 ലെ സമാധാന നോബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് കരസ്ഥമാക്കി. അന്താരാഷ്ട്ര സഹകരണവും സമാധാനവും യാഥാർത്ഥ്യമാക്കാൻ സാധിച്ചതാണ് അദ്ദേഹത്തിന് നോബേൽ സമ്മാനം നേടിക്കൊടുത്തത്. അയൽരാജ്യമായ എറിത്രിയയുമായി 1998- 2000 വർഷങ്ങളിൾ തുടങ്ങിയ 20 വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിൽ എത്താൻ സാധിച്ചതാണ് അബിയെ സമ്മാനത്തിന് അർഹനാക്കിയത്. നൂറാമത്തെ സമാധാന നോബേൽ സമ്മാനമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഡിസംബറിൽ നടക്കുന്ന അവാർഡ് വേളയിൽ ഒരു ലക്ഷം ഡോളറും നോബൽ സമ്മാനവും അദ്ദേഹം ഏറ്റുവാങ്ങും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter