കൊറോണ വൈറസ് വ്യാപനത്തെ വർഗീയവത്ക്കരിക്കരുത്- ഇന്ത്യയിലെ വ്യാപക പ്രചരണത്തിനെതിരെ യുഎൻ
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് കാരണക്കാർ തബ് ലീഗ് ജമാഅത്തും ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന സമ്മേളനവുമാണെന്ന വർഗീയ സംഘപരിവാർ ശക്തികളുടെ പ്രചരണത്തിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി യു എൻ രംഗത്തെത്തി.

കൊറോണ പ്രതിരോധത്തിൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്ന പ്രചരണങ്ങൾ ഇന്ത്യയിൽ വ്യാപകമാണെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയിലെ യുഎൻ റസിഡന്റ് കോർഡിനേറ്റർ റെനാറ്റ ലോക് ദെസ്സാലിൻ വ്യക്തമാക്കി. എന്നാൽ ഈ പ്രസ്താവനക്കെതിരെ വിമർശനവുമായി ഇന്ത്യ രംഗത്തെത്തി. ഇത്തരം കാര്യങ്ങൾ രാജ്യത്തെ സർക്കാറും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവരും ചേർന്നാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ ഇന്ത്യൻ പ്രതിനിധി, യു എൻ അന്താരാഷ്ട്ര കടമകൾ മറക്കുകയാണെന്നും കുറ്റപ്പെടുത്തി.

രാജ്യത്ത് നടക്കുന്ന വർഗീയ പ്രചരണത്തിനെതിരെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. എൻസിപി അധ്യക്ഷൻ ശരത് പവാർ, മകളും എംപിയുമായ സുപ്രിയ സുലെ, തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ശക്തമായ ഭാഷയിൽ വിഷയം വർഗീയ വൽക്കരിക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter