ദുരിതഭരണം ജനം കൈവെടിഞ്ഞ തെരഞ്ഞെടുപ്പു ഫലം

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. അതേസമയം, അഞ്ചില്‍ മൂന്നു സംസ്ഥാനങ്ങളിലും നേട്ടംകൊയ്ത് കോണ്‍ഗ്രസ്. ഛത്തീസ്ഗഢില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഞെട്ടിയിരിക്കയാണ് ബി.ജെ.പി.

ബി.ജെ.പിയുടെ ജനദ്രോഹ ഭരണത്തിനേറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പുഫലം. നാലു വര്‍ഷമായി മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏകപക്ഷീയവും സ്വാഛാധിപത്യപരവുമായ ഭരണം മടുത്തിരിക്കുന്നുവെന്ന് ജനം വിധിയെഴുതിയിരിക്കയാണ് ഈ തെരഞ്ഞെടുപ്പിലൂടെ.

അടുത്തുവരുന്ന ലോകസഭക്കു മുമ്പുള്ള സെമിഫൈനലായി വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് കഴിഞ്ഞിരിക്കുന്നത്. ബി.ജെ.പിയുടെ അക്രമരാഷ്ട്രീയം ഇന്ത്യന്‍ ജനത പുറം തള്ളിയിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. 

ദലിത്, മുസ്‌ലിം വിരുദ്ധതയും പശുക്കൊലയും കര്‍ഷക വിരുദ്ധതയും പാചകവാതക-ഇന്ധന വില കയറ്റവും മോദി ഭരണകാലത്തെ ദുരന്തങ്ങളായിരുന്നു. സാധാരണക്കാരെ ഉള്‍കൊള്ളാതെയുള്ള ഭരണമാണ് അദ്ദേഹം നടത്തിയിരുന്നത്. ഇന്ത്യയിലാണെങ്കില്‍ കൂടുതലും താഴെ കിടയില്‍ ജീവിക്കുന്നവരാണുതാനും. ജനങ്ങളെ മനസ്സിലാക്കാതെയുള്ള ഭരണത്തെ ജനങ്ങള്‍ തന്നെ തിരിച്ചടിച്ചതാണ് ഈ തെരഞ്ഞെടുപ്പിലൂടെ പുറത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഇത് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു.

സംഘ്പരിവര്‍ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചണിനിരന്ന് മോദിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചുകൊണ്ടുള്ള ക്യാമ്പയിന്‍ ശക്ത്തമാക്കിയാല്‍ 2019 ല്‍ മോദിയെയും കൂട്ടരെയും അധികാരത്തില്‍ നിന്ന് നിഷ്പ്രയാസം തൂത്തെറിയാന്‍ സാധിക്കുമെന്ന് ഇന്നത്തെ തിരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter