പൗരത്വ ഭേദഗതി ബിൽ: എല്ലാ നിയമങ്ങളും വിവേചനരഹിതമായിരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: നി​യ​മ​ങ്ങ​ൾ വി​വേ​ച​ന ര​ഹി​ത​മാ​യി​രി​ക്ക​ണ​മെ​ന്ന്​ എ​ല്ലാ സ​ർ​ക്കാ​റു​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അന്റോണിയോ ഗു​​ട്ടെ​റ​സ്.

ഇ​ന്ത്യ​യു​ടെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ നി​യ​മ​നി​ർ​മാ​ണം ഇ​പ്പോ​ഴും ന​ട​ക്കു​ന്ന​തി​നാ​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും ഗുട്ടെറസിന്റെ വ​ക്താ​വ്​ വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ നി​യ​മ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ അ​ഭി​പ്രാ​യം പ​റ​യി​ല്ലെ​ന്നും ​ഗുട്ടെറസിന്റെ ഡെ​പ്യൂ​ട്ടി വ​ക്​​താ​വ്​ ഫ​ർ​ഹാ​ൻ ഹ​ഖ്​ പ​റ​ഞ്ഞു.

അ​തേ​സ​മ​യം എ​ല്ലാ സ​ർ​ക്കാ​റു​ക​ളും വി​വേ​ച​ന​ര​ഹി​ത​മാ​യ നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ്​ യു.​എ​ന്നി​​ന്റെ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​യ​ൽ​ക്കാ​രാ​യ ചി​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പീ​ഡ​ന​ത്തി​നി​ര​യാ​യി എ​ത്തു​ന്ന മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​ക​യാ​ണ്​ ബില്ലിന്റെ ഉ​ദ്ദേ​ശ്യ​മെ​ന്ന്​​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter