സിഎക്കെതിരെ പ്രമേയം പാസാക്കി പുതുച്ചേരിയും
- Web desk
- Feb 12, 2020 - 18:42
- Updated: Feb 12, 2020 - 18:42
ന്യൂഡൽഹി: കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍
തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ശേഷം പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കി . (സി.എ.എ) പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പുതുച്ചേരി നിയമസഭ പാസാക്കിയത്. ആറാമത്തെ സംസ്ഥാനമാണ് സി.എ.എയ്‌ക്കെതിരെ പ്രമേയം പാസാക്കുന്നത്.
പ്രത്യേക സെഷന്‍ വിളിച്ചാണ് പ്രമേയം പാസാക്കിയത്. മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ഇതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സി.എ.എ രാഷ്ട്രപതി ഒപ്പുവച്ച നിയമമാണെന്നും പുതുച്ചേരിക്കും ബാധകമാണെന്നും ചൂണ്ടിക്കാണിച്ച് ഫെബ്രുവരി 10ന് ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് കത്തെഴുതിയിരുന്നു. നിയമത്തെ ഒരു തരത്തിലും ചോദ്യംചെയ്യാനാവില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇത് തള്ളിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സഭ ചേര്‍ന്ന് പ്രമേയം പാസാക്കിയിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment