മുസ്‌ലിം ബ്രദർഹുഡിനെതിരെ കടുത്ത വിമർശനവുമായി സൗദി ഉന്നത പണ്ഡിതസഭ
റിയാദ്: മുസ്‌ലിം ബ്രദർഹുഡ് ഭീകര സംഘമാണെന്നും ഇസ്‌ലാമിന്റെ സമീപനത്തെയും രീതി ശാസ്ത്രത്തെയും ഈ സംഘം പ്രതിനിധീകരിക്കുന്നില്ലെന്നും സൗദി ഉന്നത പണ്ഡിതസഭ പ്രസ്താവനയിൽ പറഞ്ഞു. "ഇസ്‌ലാമിലെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ലക്ഷ്യങ്ങളാണ് മുസ്‌ലിം ബ്രദർഹുഡ് പിന്തുടരുന്നത്. മതത്തിൻറെ മേലങ്കിയണിഞ്ഞ് മതവിരുദ്ധതയും ചിദ്രതയും കുഴപ്പങ്ങളും അക്രമവും ഭീകരതയും കുത്തിപ്പൊക്കുകയും പ്രചരിപ്പിക്കുകയുമാണ് അവർ ചെയ്യുന്നത്". സഭ വ്യക്തമാക്കി.

"തെറ്റായ മാർഗമാണ് അവർ പിന്തുടരുന്നത്. ഭരണാധികാരികൾക്കെതിരെ സംഘർഷം, രാജ്യങ്ങളിൽ കലാപങ്ങൾ ഉണ്ടാക്കൽ, ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന് തുരങ്കം വെക്കൽ എന്നിവയാണ് ഇവരുടെ ലക്ഷ്യങ്ങൾ. സംഘം സ്ഥാപിതമായത് മുതൽ വിശ്വാസത്തോടോ വിശുദ്ധ ഖുർആനോടോ താല്പര്യം പ്രകടിപ്പിച്ചില്ല, അധികാരത്തിലെത്തുക മാത്രമാണ് ലക്ഷ്യം. ഈ ഗ്രൂപ്പിന്റെ ചരിത്രം തിന്മകളും കലാപങ്ങളും നിറഞ്ഞതാണ്. ലോകത്ത് അക്രമങ്ങളും ഭീകരാക്രമണങ്ങളും നടത്തുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യലാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ.ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽഅസീസ് വ്യക്തമാക്കി.

ഈ സംഘടനയെ എല്ലാവരും കരുതിയിരിക്കണമെന്നും ഈ സംഘത്തിൽ ചേരാനോ അനുഭവം പ്രകടിപ്പിക്കാനോ പാടില്ലെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. സംഘത്തിനെതിരെ മുന്നറിയിപ്പു നൽകാൻ ജുമുഅ പ്രഭാഷണതിൽ ഖത്തീബുമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter