അഫ്ഗാന്‍ സർക്കാർ- താലിബാൻ  സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ദോഹയിൽ തുടക്കം
ദോഹ: വർഷങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് ശേഷം അഫ്ഗാന്‍ സർക്കാർ- താലിബാൻ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പങ്കെടുക്കുന്ന പരിപാടി ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ചാണ് നടക്കുന്നത്. ഈ വര്‍ഷം തുടക്കത്തിൽ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി അമേരിക്കയും താലിബാനും തമ്മില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാൽ തടവുകാരെ കൈമാറുന്ന വിഷയത്തിൽ സർക്കാറും താലിബാനും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കാനാണ് അഫ്ഗാനിസ്ഥാനില്‍ ശാശ്വത സമാധാനം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുഎസ്-താലിബാന്‍ കരാര്‍ പ്രകാരം അഫ്ഗാനിലെ സേനയുടെ അംഗബലം 13,000 ത്തില്‍ നിന്ന് 8,600 ആയി യുഎസ് കുറച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter