അലിഗഢ് ജില്ലയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

ഭേദഗതി ചെയ്ത നിയമത്തിനെതിരെ പ്രതിഷേധം കൂടുതൽ കനക്കുമെന്ന് ഭയന്നാണ് സേവനം നിര്‍ത്തിവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച വൈകീട്ട് 7 മണി മുതല്‍ അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter