പൗരത്വ ഭേദഗതി ബിൽ: വമ്പിച്ച പ്രതിഷേധ റാലിക്ക് ആഹ്വാനംചെയ്ത് മമത

കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്ന വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ മെഗാ റാലിക്ക് ആഹ്വാനം ചെയ്തു.

ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ വെസ്റ്റ് ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും മമത വ്യക്തമാക്കി. വിവാദപൂര്‍ണമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു.

മെഗാ റാലി തിങ്കളാഴ്ച്ച അംബേദ്ക്കര്‍ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയില്‍ പങ്കെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter