1961 ലെ സമസ്ത കക്കാട് സമ്മേളന സുവനീർ പുന:പ്രകാശനം ചെയ്തു

1961 ലെ സമസ്ത കക്കാട് സമ്മേളന സുവനീർ ഇന്ന് കോഴിക്കോട് നടന്ന ചടങ്ങിൽ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പുന:പ്രകാശനം ചെയ്തു. സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയാണ് പ്രസാധകർ. ചരിത്രാന്വേഷികൾക്ക് കനപ്പെട്ട എറെ വിഭവങ്ങൾ ഈ സുവനീറിൽ അടങ്ങിയിട്ടുണ്ട്.

കേരളത്തിലെ ഇസ്ലാമിക ആഗമനവുമായി ബന്ധപ്പെട്ട് എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ തയ്യാറാക്കിയ ലേഖനം, മമ്പുറം തങ്ങന്മാർ, പാണക്കാട് കുടുംബം, ജിഫ്‌രി കുടുംബം എന്നിവയുടെ വിശദമായ ചരിത്രം,വാഴക്കാട് ദാറുൽ ഉലൂം, താനൂർ ഇസ്ലാഹുൽ ഉലൂം ചരിത്രം,സമസ്ത, വിദ്യാഭ്യാസ ബോർഡ് രൂപീകരണ ചരിത്രം, പറവണ്ണ മുഹ്യിദീൻ കുട്ടി മുസ്ലിയാർ, ആദം ഹസ്രത്ത്, ശാലിയാത്തി, ചാലിലകത്ത്, ബുഖാറയിൽ കോയക്കുട്ടി തങ്ങൾ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ, പി.സി.എസ് മൗലവി, പാലോട്ട് മൂസക്കുട്ടി ഹാജി തുടങ്ങിയവരുടെ ജീവചരിത്രം, എന്നിവയാണ് സുവനീറിലെ പ്രധാന ഉള്ളടക്കങ്ങള്‍.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter