അസംഗഡ്  സമരക്കാർക്ക് പിന്തുണയുമായി പ്രിയങ്കയുടെ സന്ദർശനം
ലക്നൗ: യുപിയിലെ അസംഗഢില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സമരപ്പന്തലിലെത്തി. സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തുന്ന സമരപന്തലില്‍ ബുധനാഴ്ചയാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്.

പ്രതിഷേധക്കാരുടെ നേര്‍ക്ക് യോഗി ആദിത്യനാഥിന്റെ പോലീസ് ക്രൂരമായ രീതിയിൽ ലാത്തി ചാര്‍ജ് നടത്തി ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് പിന്തുണ അറിയിച്ച് പ്രിയങ്ക ഗാന്ധിയെത്തിയത്. സംസ്ഥാനത്തെ പോലീസ് തങ്ങളോട് നടത്തിയ മോശം പെരുമാറ്റത്തെ കുറിച്ച്‌ പ്രിയങ്കയോട് സ്ത്രീകള്‍ പരാതിപ്പെട്ടു. രാത്രിസമയം ധര്‍ണ നടക്കുന്ന പാര്‍ക്കിലേക്ക് പോലീസ് കടന്നുവരികയും പന്തലില്‍ നിന്ന് പോവാന്‍ ആവശ്യപ്പെട്ട് ക്രൂരമായ ആക്രമണം നടത്തുകയുമായിരുന്നു.

സമരപ്പന്തലിൽ എത്തിയതിന് പിന്നാലെ യോഗി സർക്കാറിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. സംസ്ഥാനത്തെ യോഗി സര്‍ക്കാര്‍ നിരപരാധികളെ അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രക്ഷോഭം നടത്തുന്നവരെ പോലീസിനെ ഉപയോഗിച്ച്‌ പീഡിപ്പിക്കുകയാണ്. എന്നാല്‍ നമ്മള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ പ്രക്ഷോഭം നടത്തുകയും നീതി ഉറപ്പുവരുത്തുകയും വേണമെന്നും പ്രിയങ്ക പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter