രാജ്യത്ത് മുസ്‌ലിമിന് പ്രധാനമന്ത്രി പദം ആഗ്രഹിക്കാന്‍ പോലും പറ്റാത്ത സാഹചര്യം: ഗുലാം നബി ആസാദ്
ഇന്ത്യയില്‍ ചെറുപ്പക്കാരനായ ഒരു മുസ്‌ലിം നേതാവിന് പ്രധാനമന്ത്രി പദം സ്വപ്‌നം കാണാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സമീപ ഭാവിയില്‍ പോലും അങ്ങനെ സംഭവിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാലങ്ങളില്‍ 99 ശതമാനം നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായ തന്നെ വിളിച്ചിരുന്നു. ഇന്നത് 40 ശതമാനമായി കുറഞ്ഞു. 1979 ലെ പൊതു തെരഞ്ഞെടുപ്പില്‍ 95 ശതമാനം ഹിന്ദുവോട്ടുള്ള മഹാരാഷ്ട്രയില്‍ നിന്നാണ് താന്‍ മത്സരിച്ചത്. തനിക്കെതിരെ ജനതാ പാര്‍ട്ടി ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും താന്‍ ജയിച്ചെന്നും ആസാദ് പറഞ്ഞു.
ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളിയ ആസാദ് കാശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുമ്പോള്‍ മാത്രമേ താന്‍ ബി.ജെ.പിയില്‍ ചേരൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.