പൗരത്വഭേദഗതി ബില്ലിനെതിരെ  പ്രതിഷേധാഗ്നി തീർത്ത്  മുസ്‌ലിം ലീഗ് മ​ല​പ്പു​റം ജി​ല്ലാ കമ്മിറ്റിയുടെ മനുഷ്യ മതിൽ
മ​ല​പ്പു​റം: പൗരത്വഭേദഗതി ബില്ലിനെതിരെ മുസ്‌ലിം ലീഗ് മ​ല​പ്പു​റം ജി​ല്ലാ കമ്മിറ്റി സംഘടിപ്പിച്ച മ​നു​ഷ്യ മതിൽ ചരിത്രമായി. അ​ങ്ങാ​ടി​പ്പു​റ​ത്തു നി​ന്നു തുടങ്ങി തി​രൂ​ര​ങ്ങാ​ടി​യി​ലെ മ​മ്പുറത്ത് സ​മാ​പി​ച്ച ദേശ രക്ഷാ മ​തി​ലി​ല്‍ രാ​ഷ്ട്രീ​യ, ക​ക്ഷി, മ​ത, ഭേ​ദ​മ​ന്യേ പൊതുസമൂഹം ക​ണ്ണി​ക​ളാ​യി.  അ​ങ്ങാ​ടി​പ്പു​റ​ത്ത് മുസ്‌ലിം ലീഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ആ​ദ്യ ക​ണ്ണി​യാ​യി. മ​ല​പ്പു​റ​ത്ത് സ​യ്യി​ദ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ക​ണ്ണി ചേ​ര്‍​ന്നു. അ​വ​സാ​ന കേ​ന്ദ്ര​മാ​യ തി​രൂ​ര​ങ്ങാ​ടി ഉ​ള്‍​പ്പെ​ടെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും മ​തി​ലി​ല്‍ പ​ങ്കു​ചേ​രാ​നെ​ത്തി​യ ജ​ന​ത്തെ ഉ​ള്‍​ക്കൊ​ള്ളാ​നാ​വാ​തെ പ്ര​ദേ​ശം വീ​ര്‍​പ്പു​മു​ട്ടി. പി​റ​ന്ന നാ​ടി​ന്‍റെ ര​ക്ഷ​ക്കു വേ​ണ്ടി രാ​ജ്യ​ത്തു​യ​ര്‍​ന്നു വ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യ മു​ന്നേ​റ്റ​മാ​ണ് വേ​ണ്ട​തെന്ന് മുസ്‌ലിം ലീഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ദേശ ര​ക്ഷാ മ​തി​ല്‍ സ​മാ​പി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ദേശ രക്ഷാ മ​തി​ലി​ല്‍ അ​ണി​ചേ​രാ​ന്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മു​ത​ല്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. നാ​ല് മ​ണി​യോ​ടെ ഓ​രോ​രു​ത്ത​രും മ​തി​ലി​ല്‍ ക​ണ്ണി ചേ​ര്‍​ന്നു. 4.45ന് ​അ​മ്പത് കി​ലോ​മീ​റ്റ​റോ​ളം നീ​ണ്ട ദേ​ശ രക്ഷാ മ​തി​ല്‍ തീ​ര്‍​ത്തു. ദേ​ശ​ഭ​ക്തി ഗാ​ന​വും ദേ​ശ​ര​ക്ഷാ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ദേ​ശീ​യ​ഗാ​ന​വും പ്ര​തി​ജ്ഞ​യും ക​ഴി​ഞ്ഞ് 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ദേ​ശ​ര​ക്ഷാ സ​ദ​സു​ക​ളും അ​ര​ങ്ങേ​റി. അ​ങ്ങാ​ടി​പ്പു​റം, തി​രൂ​ര്‍​ക്കാ​ട്, രാ​മ​പു​രം, മക്കരപ്പറമ്പ്, കൂ​ട്ടി​ല​ങ്ങാ​ടി, മ​ല​പ്പു​റം കു​ന്നു​മ്മ​ല്‍, മ​ല​പ്പു​റം കോ​ട്ട​പ്പ​ടി, കാ​രാ​തോ​ട്, വേ​ങ്ങ​ര, ക​ക്കാ​ട്, തി​രൂ​ര​ങ്ങാ​ടി, മ​ന്പു​റം പാ​ലം ജം​ഗ്ഷ​ന്‍ എ​ന്നീ പ​ന്ത്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ദേ​ശ ര​ക്ഷാ സ​മ​ര സ​ദ​സു​ക​ള്‍ ന​ട​ന്ന​ത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter