ബീഫ് കഴിക്കുന്നത് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മുസ്‌ലിം യുവാവിന് നേരെ മര്‍ദ്ദനം
- Web desk
- Jul 13, 2019 - 08:30
- Updated: Jul 13, 2019 - 08:30
ബീഫ്കഴിച്ചത് ഫൈസ്ബുക്കില്‍ പോസ്‌ററ് ചെയ്തതിന്റെ പേരില്‍ തമിഴ് നാട്ടില്‍ മുസ്‌ലിം യുവാവിന് നേരെ മര്‍ദ്ദനം. ഇരുപ്പത്തിയൊന്ന്കാരനായ മുഹമ്മദ് ഫൈസാനാണ് ബീഫ് കഴിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
സംഭവത്തില്‍ തമിഴ് നാട്ടിലെ നാഗപട്ടണം പോലീസ് കേസെടുത്തു. കൊലപാതക ശ്രമം അടക്കം ഐ.പി.സി വ്യത്യസ്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ 4 പേരെ അറസ്റ്റ് ചെയ്തു.
പോസറ്റിനെ തുടര്‍ന്നന് വ്യാഴാഴ്ച വൈകുന്നേരം ഫൈസാനു നേരെ 12 അംഗ അക്രമിസംഘമെത്തി മര്‍ദ്ദിക്കുകയായിരുന്നു, സുഹൃത്തുക്കളാണ് ഫൈസാനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്.
എന്നെ ആരാണ് അക്രമിച്ചതെന്ന് അറിയാമെന്നും അത്‌വഴി എത്തിയ പോലീസ് വാഹനമാണ് തന്റെ രക്ഷക്കെത്തിയതെന്നും ഫൈസാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ എന്‍.ദിനേഷ് കുമാര്‍ (28), ആര്‍ അഗത്യന്‍ (28), എ ഗണേഷ് കുമാര്‍ (27), എം. മോഹന്‍കുമാര്‍ (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ദിനേഷ്‌കുമാര്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം അംഗമാണ്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ഫൈസാനെ അക്രമിച്ചെന്ന വാര്‍ത്ത അമ്മ മക്കള്‍ മുന്നേറ്റ കഴകം നിഷേധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment